അഭിപ്രായത്തില്‍ മതവും രാഷ്ട്രീയവും കൂട്ടിക്കിഴിക്കേണ്ടെന്ന് നാദിര്‍ഷ

മാളികപ്പുറം ചിത്രത്തിന്റെ തരംഗത്തിലാണ് സിനിമാപ്രേമികള്‍. സോഷ്യല്‍ മീഡിയ മുഴുവന്‍ മാളികപ്പുറം ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും തീയേറ്റര്‍ അനുഭവങ്ങളുമാണ് മലയാളികള്‍ പങ്കുവയ്ക്കുന്നത്.
കേവലം ഉണ്ണിമുകുന്ദന് എന്ന നടന്റെ ആരാധകര്‍ മാത്രമല്ല, സിനിമാപ്രേമികള്‍ ഒന്നടങ്കം ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. ഭക്തി മാത്രം പ്രതീക്ഷിച്ച് പോയവര്‍ക്ക് ത്രസിപ്പിക്കുന്ന എന്റര്ടെയ്നര് നല്കാന് മാളികപ്പുറത്തിന് കഴിയുന്നുവെന്നാണ് റിവ്യൂകള്‍ സൂചിപ്പിക്കുന്നത്. സിനിമ കണ്ട അനുഭവം പങ്കുവച്ച് മറ്റ് നടന്മാരും സംവിധായകരും രാഷ്ട്രീയ പ്രമുഖര്‍ പോലും രംഗത്തെത്തുകയാണ്. ഇതിനിടെയാണ് നടനും സംവിധായകനുമായ നാദിര്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുന്നത്.
ബുദ്ധിജീവികള്‍ അല്ലാത്തത് കൊണ്ടാകാം തനിക്കും ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും മാളികപ്പുറം ചിത്രം നല്ല ഇഷ്ടമായെന്നാണ് നാദിര്‍ഷായുടെ പ്രതികരണം. "'മാളികപ്പുറം'എന്ന സിനിമ ഇന്നലെ (30.12.22) ഇടപ്പള്ളി വനിത വിനീത തീയേറ്ററില്‍ സെക്കന്റ് ഷോ കണ്ടു. ബുദ്ധിജീവികള്‍ അല്ലാത്തത് കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും നല്ല ഇഷ്ടമായി. റിയലി ഫീല്‍ ഗുഡ് മൂവീ (ഇതില്‍ രാഷ്ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ട. സിനിമ ഇഷ്ടപ്പെടുന്ന ഒരു സാധാ പ്രേക്ഷകന്റെ അഭിപ്രായമായി കണക്കാക്കിയാല്‍ മതി.)"ഇതായിരുന്നു നാദിര്ഷായുടെഫേസ്ബുക്ക് പോസ്റ്റ്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ