• 08 Jun 2023
  • 06: 29 PM
Latest News arrow

ലോകകപ്പ് കഴിഞ്ഞു.. ഏതാണ്ട് 1100 കോടി രൂപ പങ്കിട്ടു കൊണ്ട് മെസ്സിയും,എംബാപ്പെയും,മോഡ്രിച്ചും,ഹക്കീമിയും അവനവന്റെ കൂര പിടിച്ചു...

ലോകകപ്പ് കഴിഞ്ഞു..
ഏതാണ്ട് 1100 കോടി രൂപ പങ്കിട്ടു കൊണ്ട് മെസ്സിയും,എംബാപ്പെയും,മോഡ്രിച്ചും,ഹക്കീമിയും അവനവന്റെ കൂര പിടിച്ചു...

എന്നാൽ സാംസ്‌കാരിക- നവോത്ഥാന കേരളത്തിലോ...!!!!

നാല് പേർക്ക് വെട്ടേറ്റു,രണ്ട് പോലീസുകാരുടെ എല്ലൊടിഞ്ഞു,ഒരു കൗമാരക്കാരൻ കുഴഞ്ഞു വീണ് മരിച്ചു,പടക്കം പൊട്ടി ഒരുത്തന്റെ കൈ ചിതറി,വൈറ്റിലയിൽ പോലീസ് ലാത്തിചാർജ് നടത്തി,അതും പോരാതെ പ്രബുദ്ധ മലയാളികൾ ഓസിന് കിട്ടുന്ന ബിരിയാണിക്ക് വേണ്ടി മണിക്കൂറുകൾ ക്യൂ നിന്ന് നിലവാരം വെളിവാക്കി...
56 കോടിയുടെ കള്ളും വാങ്ങി മോന്തി...

അപ്പൊ ചോദിക്കും അർജന്റീന ജയിച്ചത് കൊണ്ടാണോ ഇങ്ങനെയെന്ന്??
അല്ലല്ലോ ബ്രസീൽ ജയിച്ചാലും,പോർച്ചുഗൽ ജയിച്ചാലും,ഇംഗ്ലണ്ട് ജയിച്ചാലും ഇതല്ല ഇതിനപ്പുറവും നമ്മൾ കണ്ടേനെ..