കൊച്ചിയില്‍ മോഡലിനെ ബലാത്സംഗം ചെയ്ത കേസ് ; പ്രതികളുടെ തെളിവെടുപ്പ് ഇന്ന്

കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് ഉണ്ടാവും. രാവിലെ പതിനൊന്നു മണിയോടെയായിരിക്കും പ്രതികളെ തെളിവെടുപ്പിനായി കൊണ്ടു വരിക.
ആക്രമിക്കപ്പെട്ട യുവതിയുടെ സുഹൃത്ത് ഡിംപിള്‍ ഡോളി ,കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിധിന് , സുധീപ് , വിവേക് എന്നീ പ്രതികളെ ബലാത്സംഗം ചെയ്യപ്പെട്ട മോഡലും പ്രതികളും എത്തിയ ബാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. അഞ്ച് ദിവസത്തേക്കാണ് നാല് പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
പെണ്‍കുട്ടിയെ കൊച്ചിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് മദ്യം നല്കി അബോധാവസ്ഥയിലാക്കിയ ശേഷമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
RECOMMENDED FOR YOU
Editors Choice