ദുബൈയിൽ എത്തിയത് ഒരു കോടിയിലേറെ അന്താരാഷ്ട്ര സന്ദര്‍ശകര്‍

ദുബൈ: ദുബൈയിൽ ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തില്‍ എത്തിയത് ഒരു കോടിയിലേറെ അന്താരാഷ്ട്ര സന്ദര്‍ശകര്‍. മുന്‍ വര്‍ഷങ്ങളെക്കാള്‍ മൂന്നിരട്ടി ആളുകളാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ ദുബൈ സന്ദര്‍ശിച്ചത്
ഇവരില്‍ 10 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 10.12 മില്യന്‍ ആളുകളാണ് ഈ വര്‍ഷം ദുബൈയിലെത്തിയത്.
കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ആകെ 3.85 ദശലക്ഷം ദുബൈ സന്ദര്‍ശിച്ചത്. 162.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് സാമ്പത്തിക വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ ദുബൈയിലെത്തിയത്.
RECOMMENDED FOR YOU