• 01 Jun 2023
  • 04: 48 PM
Latest News arrow

ദുബായ്–കണ്ണൂർ എയർ ഇന്ത്യാ എക്സ്പ്രസ് നവംബർ 1 മുതൽ പുതിയ സർവീസ് ആരംഭിക്കുന്നു

എയർ ഇന്ത്യാ എക്സ്പ്രസ് ദുബായിൽനിന്ന് കണ്ണൂരിലേക്കും ഷാർജയിൽനിന്ന് വിജയവാഡയിലേക്കും പുതിയ സർവീസ് ആരംഭിക്കുന്നു. നവംബർ ഒന്നിന് ആരംഭിക്കുന്ന ദുബായ്–കണ്ണൂർ–ദുബായ് സർവീസ് മലയാളികൾക്ക് എയർ ഇന്ത്യാ എക്സ്പ്രസിന്റെ കേരളപ്പിറവി സമ്മാനമായി. ആഴ്ചയിൽ 4 സർവീസ്. ടിക്കറ്റ് നിരക്ക് 300 ദിർഹം. ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂരിലേക്കു 5 കിലോ അധിക ബാഗേജും അനുവദിക്കും.

 

ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ദുബായിൽനിന്ന് വൈകിട്ട് 6.40ന് പുറപ്പെട്ട് രാത്രി 11.40ന് കണ്ണൂരിലെത്തും.തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ കണ്ണൂരിൽനിന്ന് പുലർച്ചെ 12.50ന് പുറപ്പെട്ട് 3.15ന് ദുബായിൽ എത്തും.