ജിയോ 5ജി സേവനങ്ങള്‍ ഔദ്യോഗികമായി ഇന്ത്യയില്‍ ആരംഭിച്ചു.

ജിയോ 5ജി സേവനങ്ങള്‍ ഔദ്യോഗികമായി ഇന്ത്യയില്‍ ആരംഭിച്ചു. രാജസ്ഥാനിലെ രാജ്സമന്ദിലെ നാഥ്ദ്വാര പട്ടണത്തിലെ പ്രശസ്തമായ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ വച്ചാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. കമ്പനി ചെയര്മാന് ആകാശ് അംബാനി അംബാനി കുടുംബത്തിന്റെ ദൈവമായ ശ്രീനാഥ്ജിക്ക് സേവനങ്ങള്‍ സമര്‍പ്പിച്ചു. വാണിജ്യ ലോഞ്ച് പിന്നീട് നടക്കും. ഈ വര്‍ഷം തന്നെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കാനാണ് ടെലികോം ലക്ഷ്യമിടുന്നത്.
2015ല്‍ 4ജി സേവനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പും മുകേഷ് അംബാനി ശ്രീനാഥ്ജി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഈ മാസം ആദ്യം, മുംബൈ, കൊല്‍ക്കത്ത, വാരണാസി എന്നീ മൂന്ന് നഗരങ്ങള്‍ക്കൊപ്പം ദേശീയ തലസ്ഥാനത്ത് 5ജി സേവനങ്ങളുടെ ബീറ്റാ ട്രയല്‍ റിലയന്‍സ് ജിയോ ആരംഭിച്ചു. മുംബൈ, കൊല്‍ക്കത്ത, വാരണസി എന്നിവിടങ്ങളില്‍ 5ജി സേവനങ്ങളുടെ ബീറ്റാ ട്രയല്‍ ഈ മാസം ആദ്യത്തോടെ റിലയന്‍സ് ജിയോ ആരംഭിച്ചിരുന്നു.