ടെലികോം സേവനം; ലൈസൻസ് സ്വന്തമാക്കി അദാനി ഡാറ്റ നെറ്റ് വര്‍ക്ക്സ് ലിമിറ്റഡ്

രാജ്യമാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസൻസ് അദാനി എന്റര്‍പ്രൈസസിന്റെ യൂണിറ്റായ അദാനി ഡാറ്റ നെറ്റ് വര്‍ക്ക്സ് ലിമിറ്റഡിന് അനുവദിച്ചു. കഴിഞ്ഞ മാസം നടന്ന ലേലത്തിൽ സ്പെക്ട്രം വാങ്ങിയ ശേഷമാണ് അദാനി ഗ്രൂപ്പ് ടെലികോം മേഖലയിലേക്ക് ആദ്യമായി പ്രവേശിച്ചത്.
അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ യൂണിറ്റായ അദാനി ഡാറ്റാ നെറ്റ്വർക്ക് ലിമിറ്റഡ് (എഡിഎൻഎൽ) അടുത്തിടെ നടന്ന 5ജി സ്പെക്ട്രം ലേലത്തിൽ 20 വർഷത്തേക്ക് 212 കോടി രൂപ വിലമതിക്കുന്ന 26GHz മില്ലിമീറ്റർ വേവ് ബാൻഡിൽ 400MHz സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കിയിരുന്നു. ഇതോടെ മേഖലയിൽ കുത്തക കയ്യടക്കിയിരിക്കുന്ന ജിയോ-എയര്‍ടെല്‍ എന്നിവയോട് മത്സരിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇനി കാണാനിരിക്കുന്നത്.
RECOMMENDED FOR YOU
Editors Choice