• 04 Oct 2023
  • 07: 54 PM
Latest News arrow

മമ്മൂട്ടിയും സംവിധായകൻ ജിയോ ബേബിയും ഒന്നിക്കുന്നു; നായിക ജ്യോതിക

സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ക്രിസ്റ്റഫറിന്റെ ഷൂട്ടിംഗ് മമ്മൂട്ടി അടുത്തിടെ പൂർത്തിയാക്കി. അടുത്ത സിനിമയെ കുറിച്ചുള്ള റിപ്പോർട്ടുകൾ വിശ്വസിക്കുകയാണെങ്കിൽ മമ്മൂട്ടി ഒരു പുതിയ പ്രോജക്റ്റിനായി ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സംവിധായകൻ ജിയോ ബേബിയുമായി കൈകോർക്കുന്നു.

ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിൽ നായിക ജ്യോതികയായിരിക്കുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള മറ്റ് വിശദാംശങ്ങളും ഇപ്പോൾ ലഭ്യമല്ല.

അതേസമയം, ക്രിസ്റ്റഫറിൽ മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷമാണ് അവതരിപ്പിക്കുന്നത്. കൂടാതെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലർ റോർഷാച്ചിലുംമമ്മൂട്ടി എത്തും. ഇതിനുപുറമെ, അഖിൽ അക്കിനേനി നായകനാകുന്ന ഏജന്റിലും മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.