• 04 Oct 2023
  • 06: 42 PM
Latest News arrow

കേരളത്തിൽ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തിദിനം

കേരളത്തിൽ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്‌കൂൾ പ്രവർത്തിക്കുക. നാളെത്തേതിന് പുറമെ ഒക്ടോബർ 29, ഡിസംബർ 3 എന്നീ ശനിയാഴ്ചകളും സ്‌കൂളുകൾക്ക് പ്രവൃത്തി ദിനമായിരിക്കും.

കഴിഞ്ഞ ബുധനാഴ്ച ഉണ്ടായിരുന്ന അവധിക്ക് പകരമായാണ് ശനിയാഴ്ച സ്കൂളുകൾ പ്രവർത്തിക്കുന്നത്. തുടർച്ചയായി വരുന്ന അവധി മൂലം പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ കഴിയാതെ വരുന്നത് ഒഴിവാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശനിയാഴ്ച പ്രവർത്തി ദിവസമാക്കിയിരിക്കുന്നത്.