• 01 Oct 2023
  • 05: 41 AM
Latest News arrow

ദിവസവും അല്‍പം തെെര് കഴിക്കുന്നത് നല്ലത്

ദിവസവും ഉച്ചഭക്ഷണത്തിന്റെ കൂടെയോ അല്ലാതെയോ അല്‍പം തെെര് കഴിക്കുന്നത് നല്ലത് . ഒരു നേരമെങ്കിലും അല്‍പം തെെര് കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഡല്‍ഹിയിലെ സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് നമാമി അഗര്‍വാള്‍ പറയുന്നത്.കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയാല്‍ സമ്ബന്നമായ തെെര് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി ഉത്കണ്ഠ ഒരു പരിധി വരെ കുറയ്ക്കാനും മികച്ചതാണ്. കോര്‍ട്ടിസോള്‍ അല്ലെങ്കില്‍ സ്ട്രെസ് ഹോര്‍മോണ്‍ കുറയ്ക്കാന്‍ തെെരിന് സാധിക്കുന്നതാണ് . തൈരില്‍ ഫോസ്ഫറസ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാല്‍സ്യവുമായി സംയോജിപ്പിച്ച്‌ എല്ലുകള്‍ക്ക് ബലം നല്‍കുന്നു.

സന്ധിവാതം പ്രശ്നമുള്ളവര്‍ നിര്‍ബന്ധമായും ദിവസവും അല്‍പം തെെര് കഴിക്കുന്നത് ശീലമാക്കണമെന്നാണ് നമാമി പറയുന്നത്. തൈര് ഒരു പ്രോബയോട്ടിക് ഭക്ഷണമാണ്. അത് കൊണ്ട് തന്നെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കൂട്ടാന്‍ ദിവസവും ഒരു ബൗള്‍ തെെര് കഴിക്കാം. സ്ത്രീകള്‍പതിവായി തെെര് കഴിക്കുന്നത് ആര്‍ത്തവ സമയത്തുണ്ടാകുന്ന അസ്വസ്ഥകള്‍ കുറയ്ക്കാനും ഏറെ ​ഗുണം ചെയ്യുമെന്നും നമാമി പറഞ്ഞു.