കള്ളപ്പണ കേസ്; സഞ്ജയ് റാവത്തിന്റെ ഭാര്യയെ ഇഡി ചോദ്യം ചെയ്യുന്നു

മുംബൈ: പത്ര ചാൾ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് ശിവസേന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. നേരത്തെ സഞ്ജയ് റാവത്തിന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി നിർണായക രേഖകൾ കണ്ടെത്തുകയും റാവത്തിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. നിലവിൽ റിമാൻഡിലാണ് സഞ്ജയ് റാവത്ത്. ഭൂമി ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിഞ്ഞ ദിവസമാണ് ഇഡി വർഷ റാവത്തിന് നോട്ടീസ് നൽകിയത്.
മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയാണ് സഞ്ജയ് റാവത്ത്. പത്ര ചാൾ ഭൂമി ഇടപാട് കേസിൽ സാക്ഷിയായ സ്വപ്ന പട്കറെ ഭീഷണിപ്പെടുത്തിയ കേസിലും സഞ്ജയ് റാവത്തിനെതിരെ അന്വേഷണം ഇപ്പോൾ പുരോഗമിക്കുകയാണ്. റാവത്ത് സ്വപ്നയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരുന്നു.
RECOMMENDED FOR YOU
Editors Choice
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ