• 18 Aug 2022
  • 02: 45 PM
Latest News arrow

വിജയ് ബാബുവിന്റെ രാജി ആവശ്യപ്പെട്ട് ഗണേഷ് കുമാർ; ഇടവേള ബാബുവിനെതിരെയും വിമർശനം

കൊച്ചി: താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരെ വിമർശനവുമായി നടനും എംഎൽഎയുമായ ഗണേഷ് കുമാർ. അതിജീവത പറയുന്ന കാര്യങ്ങൾ സംഘടന ശ്രദ്ധിക്കണമെന്നും മറുപടി നൽകണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
 

അമ്മയെ ക്‌ളബ്ബിനോട് താരതമ്യം ചെയ്‌ത ഇടവേള ബാബുവിന്റെ പരാമർശത്തെയും ഗണേഷ് കുമാർ വിമർശിച്ചു. ഇടവേള ബാബു മാപ്പ് പറയണമെന്നും ദിലീപ് രാജിവെച്ച പോലെ വിജയ് ബാബു രാജിവെക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നടൻ ഷമ്മി തിലകനെതിരെയുള്ള നടപടിയിലും ഗണേഷ് കുമാർ പ്രതിഷേധിച്ചു. 

അതിജീവത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം. അതിജീവത പറഞ്ഞ വിഷയത്തിൽ അമ്മ മറുപടി നൽകണം. ആരോപണ വിധേയൻ ഗൾഫിലേക്ക് പോയപ്പോൾ ഇടവേള ബാബു ഒപ്പമുണ്ടായിരുന്നു എന്ന് ആരോപണം ഉണ്ടായിരുന്നു. ആരോപണ വിധേയൻ നിരവധി ക്‌ളബ്ബുകളിൽ അംഗമാണെന്ന് അമ്മ പറയുന്നത് ആർക്ക് വേണ്ടിയാണ്. ക്‌ളബ്ബ്‌ ആണെന്ന് ഇടവേള ബാബു പറഞ്ഞപ്പോൾ പ്രസിഡണ്ടിന് തിരുത്താമായിരുന്നു. അമ്മ ചാരിറ്റബിൾ സൊസൈറ്റിയാണ് ക്‌ളബ്ബ്‌ അല്ല. ഇടവേള ബാബു മാപ്പ് പറയണമെന്നും ഗണേഷ് കുമാർ വ്യക്‌തമാക്കി.