• 18 Aug 2022
  • 12: 28 PM
Latest News arrow

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തികച്ചും അപലപനീയമെന്നു സി പി എം

തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അക്രമം നടത്തിയത്  തികച്ചും അപലപനീയമാണെന്ന് സി പി എം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം 

നടക്കാൻ പാടില്ലാത്ത സംഭവമാണ് അവിടെ നടന്നത് .സംഭവത്തെ കുറിച്ച് സി  പി എം ജില്ലാ കമ്മിറ്റി  വിശദമായ  അന്വേഷണം  നടത്തും കൂടാതെ എസ എഫ് ഐ സംസ്ഥാന നേതൃത്വവും .നുഴഞ്ഞു കയറ്റ സാധ്യത വരെ അന്വേഷിക്കും എന്നാൽ ഈ സംഭവത്തിന്റെ പേരിൽ എസ്  എഫ് ഐ ഒരു ഭീകരസംഘടനയെന്നു മുദ്ര കുത്തി തകർക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു കോൺഗ്രെസ്സുകാർ പറയുന്ന പ്രവർത്തകരെ അറസ്റ്റ് ചെയുക എന്ന നിലപാട് പോലീസ് സ്വീകരിക്കാൻ പാടില്ല.
ആരോഗ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരൻ അവിഷിത്തിനെ അക്രമ സംഭവത്തിനു ശേഷമാണ് നീക്കം ചെയ്യാൻ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു .എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജ് ഇതിനു മുൻപേ അദ്ദേഹത്തിനെ നീക്കം ചെയ്യാൻ കത്ത് കൊടുത്തിരുന്നു എന്ന് പറഞ്ഞിരുന്നു 

കേരളത്തിൽ ഒരു ഇടതുവിരുദ്ധ മുന്നണി രൂപം കൊണ്ടിട്ടുണ്ട് .ഇടത്‌ വിരുദ്ധ മഹാസഖ്യത്തിനാണ് നീക്കം  നടക്കുന്നത്.അതിന്റെ തുടക്കമാണ് തൃക്കാക്കരയിൽ കണ്ടത് .തൃക്കാക്കരയിൽ സംഘടന ദൗർബല്യവും തോൽവിക്ക് കാരണമായിട്ടുണ്ട് എന്തും ചെയ്യാവുന്ന നിലയിലെക്ക് യു ഡി എഫ് മാറിയിരിക്കുന്നു .പ്രതിപക്ഷ നേതാവ് സ്വയം വിലയിരുത്തണം .ദേശാഭിമാനി ജില്ലാ ലേഖകനെ അദ്ദേഹം ഭീഷണിപ്പെടുത്തി .കെ എസ യു സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണ് ദേശാഭിമാനി ഓഫീസിൽ അക്രമിച്ചതെന്നും കോടിയേരി പറഞ്ഞു