• 18 Aug 2022
  • 02: 16 PM
Latest News arrow

ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് കോവിഡ്-19 പോസിറ്റീവ്

ഇംഗ്ലണ്ടിനെതിരായ പുനഃക്രമീകരിച്ച ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് കൊവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഔദ്യോഗിക റിലീസിലൂടെ അറിയിക്കുകയും ട്വിറ്റർ ഹാൻഡിൽ വിവരങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ശനിയാഴ്ച നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് ശേഷം രോഹിത് ശർമ്മയ്ക്ക് കൊവിഡ്-19 പോസിറ്റീവായി. അദ്ദേഹം ഇപ്പോൾ ടീം ഹോട്ടലിൽ ഐസൊലേഷനിലാണ്, ബിസിസിഐ മെഡിക്കൽ ടീമിന്റെ പരിചരണത്തിലാണ്, ബിസിസിഐ ട്വിറ്ററിൽ കുറിച്ചു.

 

ജൂലായ് ഒന്നിന് ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നിർണായക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള 4 ദിവസത്തെ പര്യടന മത്സരത്തിൽ ലെസ്റ്റർഷയറിനെ നേരിടുന്ന ടീമിൽ രോഹിത് ശർമ്മ ഉണ്ടായിരുന്നു. വ്യാഴാഴ്‌ച ഒന്നാം ഇന്നിങ്‌സിൽ ബാറ്റ്‌ ചെയ്‌ത രോഹിത്‌, ശനിയാഴ്‌ച ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിൽ ബാറ്റ്‌ ചെയ്യാനിറങ്ങിയില്ല. സന്നാഹ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ പുറത്താകുന്നതിന് മുമ്പ് അദ്ദേഹം 25 റൺസ് നേടിയിരുന്നു.