അഭയ കേസ് പ്രതികൾക്ക് ജാമ്യം

കൊച്ചി :അഭയ കേസ്സ് പ്രതികൾക്ക് ജാമ്യം .ഹൈകോടതി ഡിവിഷൻ ബെഞ്ച് ആണ് ഫാദർ തോമസ് കോട്ടൂർ ,സിസ്റ്റർ സെഫി എന്നിവർക്ക് ജാമ്യം അനുവദിച്ചത് തിരുവനന്തപുരം സി ബി ഐ കോടതി ഇവരെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചതായിരുന്നു .കേരളം വിടരുത് ,അഞ്ചു ലക്ഷം രൂപ കെട്ടിവെക്കണം ,മറ്റ് കേസുകൾ ഉണ്ടാവാൻ പാടില്ല എന്നി വ്യവസ്ഥകളിൽ ആണ് ജാമ്യം അനുവദിച്ചത്
ഇരട്ട ജീവപരന്ത്യം ശിക്ഷിച്ച വിചാരണ കോടതിയുടെ വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടും അതിൽ തീർപ്പാക്കുന്നതു വരെ ജാമ്യം നൽകണം എന്നാവശ്യപ്പെട്ടു രണ്ടു അപ്പീലുമായാണ് ഇവർ ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്
കേസിന്റെ മെറിറ്റിലേക്ക് പോവാതെ ആണ് ഹൈകോടതി ജാമ്യം അനുവദിച്ചത് എന്ന് ഈ കേസിനു വേണ്ടി വര്ഷങ്ങളായി പ്രവർത്തിച്ച ഹരജിക്കാരൻ ജോമോൻ പുത്തൻപുരക്കൽ പ്രതികരിച്ചു .സി ബി ഐയുടെ ഭാഗത്തു നിന്ന് വലിയ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു .തെലങ്കാനയിൽ നിന്നുള്ള അഭിഭാഷകൻ ആണ് സി ബി ഐ ക്ക് വേണ്ടി ഹാജരായത് .പ്രതികളെ സഹായിക്കാൻ സി ബി ഐ ശ്രമിച്ചിട്ടുണ്ട് എന്ന് ജോമോൻ പുത്തൻപുരക്കൽ പറഞ്ഞു