യോഗ രാജ്യത്തിനും ലോകത്തിനും സമാധാനം പകരുന്നു; പ്രധാനമന്ത്രി

മൈസൂർ: യോഗ ലോകത്തിന് സമാധാനം പകരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ പശ്‌ചാത്തലത്തിലാണ് പരാമർശം. ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തും യോഗ പരിശീലിക്കുന്നു. യോഗ നമുക്ക് സമാധാനം പ്രദാനം ചെയ്യുന്നു. യോഗയിൽ നിന്നുള്ള സമാധാനം വ്യക്‌തികൾക്ക് മാത്രമല്ല. അത് രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നു; മോദി പറഞ്ഞു.
എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനമായ ഇന്ന് വിപുലമായ പരിപാടികളാണ് രാജ്യത്ത് നടക്കുന്നത്. കർണാടകയിലെ മൈസൂർ പാലസ് ഗ്രൗണ്ടിൽ വിപുലമായ യോഗ പരിപാടി നടന്നു. പ്രധാനമന്ത്രിയാണ് ഇതിന് നേതൃത്വം വഹിച്ചത്. യോഗ ലോകത്തിന്റെ ഉൽസവമാണെന്ന് പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടും 25 കോടി പേര്‍ യോഗാ ദിന പരിപാടികളില്‍ പങ്കെടുക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം അറിയിച്ചു.
RECOMMENDED FOR YOU