ഹജ്ജ്; ബസുകളിൽ തീർഥാടകരുടെ സഹായത്തിന് 600 ഗൈഡുകൾ

ഹജ്ജ് വേളയിൽ ബസുകളിൽ തീർഥാടകരെ സഹായിക്കാൻ 600 ഗൈഡുകൾ. മക്കയിലെ തീർഥാടകരുടെ ബസുകൾക്കായുള്ള ഗൈഡൻസ് ഓഫിസാണ് ഇത്രയും പേരെ ഒരുക്കിയത്. ബസുകളെത്തുന്ന സ്ഥലങ്ങളിൽ തീർഥാടകരെ സ്വീകരിക്കുകയും സേവനങ്ങൾ നൽകുകയും ചെയ്യുന്നതിനാണ് ഇത്രയും പേരെ സജ്ജരാക്കിയതെന്ന് ഓഫിസ് മേധാവി അബ്ദുല്ല സിന്ദി പറഞ്ഞു.
ഓരോരുത്തർക്കും പ്രത്യേക സ്ഥലങ്ങൾ നിർണയിച്ചിട്ടുണ്ട്. യാത്ര സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും താമസസ്ഥലങ്ങളിൽ തീർഥാടകരെ വേഗത്തിലെത്തിക്കുന്നതിനും സ്മാർട്ട് ടാബ്ലറ്റുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
RECOMMENDED FOR YOU