പ്ലസ്ടു വിജയശതമാനം 83.87; മുന്നിൽ കോഴിക്കോട്, ഏറ്റവും കൂടുതൽ A+ മലപ്പുറത്ത്

തിരുവനന്തപുരം : പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു .തിരുവനന്തപുരത്തു വിദ്യാഭ്യാസ മന്ത്രി വി .ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത് .83 .87 ശതമാനമാണ് വിജയം .3,61,091 പേര് പരീക്ഷ എഴുതിയതില്‍ 3,02,865 പേര് ഉന്നത വിജയം നേടി.
കോഴിക്കോട് ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍- 87.79. കുറവ് വയനാട് - 75.07 ശതമാനം. 78 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി.മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ചത് .മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്.
4,22,890 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു. ഔദ്യോഗിക വെബ്സൈറ്റില്‍ 12 മണിമുതല്‍ ഫലം ലഭ്യമാകും
RECOMMENDED FOR YOU