• 08 Jun 2023
  • 06: 07 PM
Latest News arrow

സ്പ്രിംഗ്ലർ , കെ ഫോൺ, അദാനി.. സ്വപ്ന സുരേഷിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

    സ്പ്രിങ്ക്ലർ, കെ ഫോൺ, അദാനി സ്വപ്ന  സുരേഷിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ 

ജനങ്ങളുടെ ഡാറ്റ ബേസ് വിൽക്കുക ,അത് അവർ ചെയ്തു..അതാണ് സ്പ്രിങ്ക്ലർ പദ്ധതി .അതിനു പ്രതിഫലമായി ശിവശങ്കർ കോടികൾ കൈപ്പറ്റി . മറുനാടൻ മലയാളിക്ക് നൽകിയ എക്സ്ക്ലൂസിവ് അഭിമുഖത്തിലാണ് സ്വപ്ന രഹസ്യങ്ങളുടെ കെട്ടഴിച്ചത് 

എൻ ഐ കോടതിയുടെ പക്കൽ എല്ലാ തെളിവുകളും 164 മൊഴിയും ഉണ്ട് .അവർ അത് നശിപ്പിച്ചിട്ടില്ലെങ്കിൽ ..എൻ ഐ എ യുടെ ചോദ്യം ചെയ്യലിനിടയിലാണ് ശിവശങ്കറിന്റെ തനി നിറം മനസ്സിലായത് .കീശയിൽ ഫോണും വെച്ചാണ് ശിവശങ്കർ എത്തിയത് .പ്രതിയാവാൻ സാധ്യതയുള്ള ഒരാളാണ് ശിവശങ്കർ.അപ്പോഴാണ് എനിക്ക് മനസ്സിലായത് എന്നെ കെണിയിൽ വീഴ്ത്തി എന്ന്.എസ പി രാഹുൽ നായരുടെ മുന്നിൽ വെച്ച് പറഞ്ഞു മക്കളെ ഞാൻ നോക്കിക്കൊള്ളാം .സ്വപ്ന മിണ്ടാതെ ആറ്‌ മാസം ജയിലിൽ കിടക്കു അദ്ദേഹം എന്നെ മാത്രം പെടുത്തി രക്ഷപെട്ടു 

ശിവശങ്കർ ആണ് എല്ലാത്തിന്റെയും പിന്നിൽ .ഇതെല്ലം മുഖ്യമന്ത്രി അറിഞ്ഞു കൊണ്ട് തന്നെയാണെന്ന് പറഞ്ഞിരുന്നു ഞാൻ അല്ലെങ്കിൽ മറ്റാരെങ്കിലെയും 
 ഉപയോഗിച്ച് ഇതൊക്കെ  ചെയ്യും .ശിവശങ്കർ വ്യക്തിപരമായും ഔദ്യോഗികപരമായും വഞ്ചിച്ചു .ഇപ്പോൾ തന്റെ മുൻ ഭർത്താവ് ജയ്ശങ്കറിനെയും സന്ദീപ് നായരെയും ഉപയോഗിച്ചു വില കുറഞ്ഞ കളികൾ ആണ് തനിക്കെതിരെ കളിക്കുന്നത് 

സ്പ്രിങ്ക്ലർ പദ്ധതിയിലൂടെ കേരളത്തിലെ ജനങ്ങളുടെ ഡാറ്റ വിറ്റു.അതിനു കോടികളുടെ കമ്മീഷൻ ലഭിച്ചു .അത് മുഖ്യമന്ത്രിയുടെ കുടുംബത്തിനും ലഭിച്ചു
പക്ഷെ അത് പിടിച്ചു പോവുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു .അതിനാൽ തന്നെ വി ആർ എസ് എടുക്കാൻ ആലോചിച്ചിരുന്നു പിനീട് അത് വിവാദമായപ്പോൾ അഭിഭാഷകരുമായും വിരമിച്ച ജഡ്ജിമാരാരുമായി ഒക്കെ ചർച്ച ചെയ്തത് തന്റെ വീട്ടിൽ വെച്ചായിരുന്നു ശിവശങ്കർ ശരിക്കും പേടിച്ചു പോയിരുന്നു 

മന്ത്രി ശൈലജ ടീച്ചർ വലിയ ഒരു മനസ്സിന് ഉടമയാണ് .ഒരു അമ്മയുടെ എല്ലാ വികാരങ്ങളും കൂടെയാണ് അവർ കോവിഡ് കാലത്ത് വിദേശത്തു കുടുങ്ങി കിടക്കുന്നവർക്ക് ഒക്കെ വേണ്ടി ഇടപെട്ടു പ്രവർത്തിച്ചത് അവരുടെ മകന് വേണ്ടി ഒന്നും ചെയ്യാൻ പറഞ്ഞില്ല .മകൻ സഹായിക്കും എന്നാണ് പറഞ്ഞത്.രാത്രി രണ്ടു മണിക്ക് പോലും അവർ വിളിച്ചിട്ടുണ്ട് നമ്മുടെ ആൾക്കാരെ എത്തിക്കാൻ 
സ്പ്രിങ്ക്ലെർ വിഷയത്തിൽ ശൈലജ ടീച്ചർ  നേരിട്ട് ശിവശങ്കറുമായി തുറന്ന യുദ്ധംനടത്തിയിട്ടുണ്ട് . സ്പ്രിങ്ക്ലർ ഇടപാടിൽ ഡാറ്റ വില്പന നടക്കുന്നു എന്നറിഞ്ഞപ്പോൾ അവർ ശബ്ദം ഉയർത്തി .ശിവശങ്കർ വളരെ ദേഷ്യത്തോടെ ഇത് തന്റെ വീട്ടിൽ വന്നു പറഞ്ഞിട്ടുണ്ട് .അത് എല്ലാരും കേട്ടതാണ് .ഇനി ഇപ്പോൾ ശൈലജ ടീച്ചർ ഇതൊക്കെ സമ്മതിക്കുമോ എന്നറിയില്ല .ഇപ്രാവശ്യം മന്ത്രി സ്ഥാനം കിട്ടാത്തതിന് ഇത് കരണമായിട്ടുണ്ടാവുമോ എന്ന ചോദ്യത്തിന് ഉണ്ടാവാം എന്ന് സ്വപ്ന പറഞ്ഞു 

കെ ഫോൺ പദ്ധതി എന്ന് പറഞ്ഞാൽ എന്താണ്? ഇവിടെ എല്ലാ പാവപ്പെട്ടവർക്കും ഇന്റർനെറ്റ് ഇല്ലേ ? എന്നിട്ട് കോടിലക്ഷം  രൂപ മുടക്കി ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് കേരളത്തിൽ കൊണ്ട് വരുന്നതിനു പിന്നിൽ എന്താണ് ? തന്റെ ഭർത്താവു ജയശങ്കർ ഈ കമ്പനിയിൽ ആണ് ജോലി ചെയ്തത് .ഇതൊരു വല്യ മാഫിയ ആണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഇത് എല്ലാ വീടുകളിലും ചെല്ലുക എന്ന് പറയുന്നത് അപകടമാണ് .ഓരോ വീടിന്റെയും വിവരങ്ങൾ അവിടെയെത്തും .പേര് എന്താ സൗജന്യ ഇന്റർനെറ്റ് ,എത്ര കോടി രൂപ കമ്മീഷൻ വാങ്ങിച്ചിട്ടാണ് ടെൻഡർ കൊടുക്കുന്നത്? മുഖ്യമന്ത്രിയുടെ കുടുംബത്തിന് ഇതിന്റെ ഗുണം കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് കണ്ടു പിടിക്കൂ എന്നാണ് സ്വപ്ന മറുപടി പറഞ്ഞത്.ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്നു നോക്കിയാൽ മതി.അപ്പോൾ ഉത്തരം കിട്ടും .കേരളം എങ്ങോട്ടാണ് പോവുന്നത് ? ഇന്റർനെറ്റ് കണക്ഷൻ എടുത്താൽ ഒരു ചെറിയ കുടുംബത്തിന്റെ വിവരങ്ങൾ പോലും പുറത്തേക്ക് പോവും .ഒരു അഞ്ഞൂറ് രൂപ വരുമാനം ലഭിക്കുന്ന ചെറിയ കുടുംബത്തിന്റെ എല്ലാ വിവരങ്ങലും  പോലും പോവും .ഇവിടെ എന്താണ് സുരക്ഷിതത്വം ?

തിരുവനതപുരം എയർപോർട്ടിൽ അദാനി ഗ്രൂപ്പിനെ കൊണ്ടുവന്നതാരാ ?ഞാൻ ഷോക്ക് ആയി പോയിട്ടുണ്ട് ഒരു വാർത്ത കണ്ടപ്പോൾ .മുഖ്യമന്ത്രി അദാനി ഗ്രൂപ്പ് വരുന്നതിനു എതിരാണെന്ന് .ഞാൻ ശിവശങ്കറിനോട് ചോദിച്ചു നിങ്ങൾ അല്ലെ അദാനി ഗ്രൂപ്പിനെ കൊണ്ട് വരുന്നത്? നിങ്ങൾ ഒക്കെ അല്ലെ എനിക്ക് എയർപോർട്ടിൽ ഉന്നത ജോലി വാഗ്ദാനം ചെയ്തത് .ഇതൊക്കെയാണ് പൊളിറ്റിക്സ് എന്നാണ് ശിവശങ്കർ മറുപടി നൽകിയത് 
അപ്പോൾ ഇതിന്റെ ഒക്കെ കമ്മീഷൻ ആലോചിച്ചു നോക്കൂ.ശിവശങ്കറിന്‌ അംബാനിയുടെ മകളുടെ കല്യാണത്തിന് വ്യക്തിപരമായി ക്ഷണം ലഭിച്ചു .അദ്ദേഹം ഒരു മലയാളിയാണ് ..ഇവിടെ ഉള്ള ഒരു മന്ത്രിയിൽ നിന്ന്ക്തി വ്യക്തി പരമായി  ഒരു  ക്ഷണക്കത്ത് ലഭിക്കുമോ ? അംബാനി ലോകത്തെ ഏറ്റവും ധനികനായ ഒരു വ്യക്തിയാണ് 

എനിക്ക് ഒരു കാര്യം പറയാനുള്ളത് ഇത് വെറും ഒരു സ്വർണക്കടത്തു കേസ് അല്ല.സ്വർണക്കടത്തു കേസ് ഒരു ചെറിയ കേസ് ആണ് .അതിലും വലുതെല്ലാം പുറത്തു വരാനുണ്ട് എനിക്ക് കേരളത്തിലെ ജനങ്ങളോട് പറയാനുള്ളതെന്തു വെച്ചാൽ ഹൃദയം കൊണ്ട് ചിന്തിക്കരുത് .തലച്ചോർ കൊണ്ട് ചിന്തിക്കണം .നിങ്ങൾ എന്താണ് തിരഞ്ഞെടുക്കുന്നത് എന്ന് ചിന്തിക്കണം .ഇവർ നമ്മളെ കുഴപ്പത്തിലാക്കുകയാണ് .തുടങ്ങി വെച്ച കാര്യങ്ങൾ ഇനി വരുന്ന ഭരണകൂടങ്ങളും തുടരേണ്ടി വരും .പണം കിട്ടിയവരൊക്കെ പെട്ടെന്നു അപ്രത്യക്ഷമാവും 

ശിവശങ്കർ ആണ് മാസ്റ്റർ ബ്രെയിൻ എന്ന് .ഞാനല്ല .ശിവശങ്കർ രാത്രി എന്റെ വീട്ടിൽ വരുന്നത് എന്തെങ്കിലും പദ്ധതി കൊണ്ടാണ് അത് നടപ്പാക്കാനും അദ്ദേഹത്തിന് കഴിയും അത്രക്കും കൗശലക്കാരനാണ് . ശിവശങ്കർ എല്ലാ രേഖകളും എന്നോട് പങ്കു വെച്ചിരുന്നു .മനസ്സ് തുറന്നിരുന്നു .കിട്ടിയ കമ്മീഷൻ ഒക്കെ പുറം രാജ്യങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത് .മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഇതിന്റെ ഗുണം കിട്ടിയിട്ടുണ്ടെന്നും സ്വപ്ന സൂചിപ്പിച്ചു 
എന്നെയും നിങ്ങളെയും എല്ലാം വിറ്റിരിക്കുകയാണ്.ഇതിന്റെയെല്ലാം ഗുണം മുഖ്യമന്ത്രിക്കും ലഭിക്കുന്നുണ്ടെന്നും സ്വപ്ന പറഞ്ഞു 
എന്തെങ്കിലും സ്റ്റഫ് ഉള്ളവരുമായെ ശിവശങ്കർ ബന്ധപ്പെടു ,അദ്ദേഹം ഒരു എക്‌സെന്ററിക് ഇന്റലിജന്റ് ബ്രെയിൻ ഉള്ള ആളാണ് അദ്ദേഹം നോർമൽ ആണെന് ഞാൻ കരുതുന്നില്ല 

ഇങ്ങനെയുള്ള പല കാര്യങ്ങളും പുറത്തു വരുമോ എന്നൊന്നും അറിയില്ല പക്ഷെ ഇതൊക്കെയാണ് നമ്മുടെ ചുറ്റും സംഭവിക്കുന്നത് .
തനിക്ക് പൊളിറ്റിക്കൽ അജണ്ട ഒന്നുമില്ല പബ്ലിസിറ്റി സ്റ്റണ്ടിന്റെ ആവശ്യവുമില്ല സ്വപ്ന പറഞ്ഞു നിർത്തി