• 02 Jul 2022
  • 04: 27 PM
Latest News arrow

മുഖ്യമന്ത്രിക്കെതിരെ സമരം തുടരുമെന്ന് വി ഡി സതീശൻ

മുഖ്യമന്ത്രിക്കെതിരെ സമരം തുടരുമെന്ന് പ്രതിപക്ഷ  നേതാവ് .രണ്ടു മുദ്രാവാക്യം വിളിച്ചവർക്കെതിരെ വധശ്രമത്തിനു കേസ് എടുത്ത പോലീസ് കോൺഗ്രസ് ഓഫീസുകൾ തകർത്തവർക്കെതിരെ കേസ് എടുക്കുന്നില്ല  .ഇത് ഇരട്ട നീതിയാണ്..തിരുവനന്തപുരത്തുവാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി ഡി സതീശൻ 

മുഖ്യമന്ത്രി വിമാനത്തിൽ  നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് .അത് ഇ പി ജയാരാജനും ,കോടിയേരി ബാലകൃഷ്ണനും മാധ്യമങ്ങളോട് പറഞ്ഞതാണ് .

അതിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശപ്രകാരമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധ ശ്രമത്തിനു കള്ളകേസ് എടുത്തത്
ഇതിനെതിരെ ശക്തമായ സമരപരിപാടികൾ തുടരും 

പ്രതിപക്ഷ നേതാവിനെതിരെ പരസ്യമായി വധ ഭീഷണി മുഴക്കുകയാണ്.ഭീഷണി കൊണ്ട് സമരത്തിൽ നിന്ന് പിന്മാറുകയില്ലെന്നും വി ഡി സതീശൻ പറഞ്ഞു