• 02 Jul 2022
  • 05: 36 PM
Latest News arrow

വീണാ ജോർജിന്റെ അശ്ളീല വീഡിയോ നിർമിക്കാൻ പ്രേരിപ്പിച്ചു; ക്രൈം നന്ദകുമാർ അറസ്‌റ്റിൽ

കൊച്ചി: മന്ത്രി വീണ ജോ‍ർജിന്റെ അശ്‌ളീല വീഡിയോ നിർമിക്കാൻ സ്‌ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ച കേസിൽ ക്രൈം നന്ദകുമാർ അറസ്‌റ്റിൽ. കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ആരോഗ്യമന്ത്രി വീണ ജോ‍ർജിന്റെ അശ്‌ളീല വീഡിയോ ഉണ്ടാക്കാൻ പ്രേരിപ്പിച്ചു എന്നും നിരസിച്ചപ്പോൾ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതി
 

നേരത്തെ വീണാ ജോ‍ർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ കാക്കനാട് പോലീസ് ക്രൈം നന്ദകുമാറിനെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഫോണിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്നും വോയ‍്‍സ് ക്‌ളിപ്പ്  സമൂഹ മാദ്ധ്യമം വഴി പ്രചരിപ്പിച്ചു എന്നതുമായിരുന്നു കേസ്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് അടുത്തിടെ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ പിസി ജോർജ്  ആണെന്ന് ആരോപണം ഉയർന്നിരുന്നു. നന്ദകുമാർ ഇത് നിഷേധിച്ചെങ്കിലും സ്വപ്‍നയെയും ക്രൈം നന്ദകുമാറിനെയും കൊച്ചിയിൽ വെച്ച് കണ്ടെന്ന് പിന്നീട് പിസി ജോ‍ർജ് സ്‌ഥിരീകരിച്ചു