• 18 Aug 2022
  • 02: 46 PM
Latest News arrow

ഖത്തര്‍ ലോകകപ്പ്; ടിക്കറ്റ് ലഭിച്ചവര്‍ക്ക് പണമടയ്ക്കാനുള്ള സമയപരിധി നീട്ടി

ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചവര്‍ക്ക് പണമടയ്ക്കാനുള്ള സമയ പരിധി നീട്ടി. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് തീരുമാനം. പണമടയ്ക്കാനുള്ള പുതിയ പരിധി ഫിഫ വ്യക്തമാക്കിയിട്ടില്ല.

 

രണ്ടാംഘട്ട ടിക്കറ്റ് വില്‍പ്പനയില്‍ ടിക്കറ്റ് ലഭിച്ചവര്‍ക്ക് ഇന്നു വരെയാണ് പണമടയ്ക്കാനുള്ള സമയമായി അനുവദിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അവസാന ദിനങ്ങളില്‍ മിക്കവര്‍ക്കും പണമടയ്ക്കാന്‍ സാധിച്ചിരുന്നില്ല.ഈ സാഹചര്യത്തിലാണ് റാന്‍ഡം നറുക്കെടുപ്പിലൂടെ ടിക്കറ്റ് ലഭിച്ചവര്‍ക്ക് പണമടയ്ക്കാന്‍ സമയം നീട്ടി നല്‍കിയിരിക്കുന്നത്.