• 02 Jul 2022
  • 04: 26 PM
Latest News arrow

അഴിമതി കേസ്; ആരോഗ്യമന്ത്രിയെ പുറത്താക്കി ഭഗവന്ത് മൻ

ചണ്ഡീഗഢ്: അഴിമതി ആരോപണത്തെ തുടർന്ന് ആരോഗ്യമന്ത്രി വിജയ് സിംഗ്ളയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. അഴിമതി ആരോപണത്തിൽ വിജയ് സിംഗ്ളക്ക് എതിരെ ശക്‌തമായ തെളിവുകൾ കണ്ടെത്തിയതതിന് പിന്നാലെയാണ് നടപടി. അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്‌തതിന് തൊട്ടുപിന്നാലെ പഞ്ചാബ് പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം വിജയ് സിംഗ്ളയെ അറസ്‌റ്റ് ചെയ്‌തു. മന്ത്രിക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി ഭഗവന്ത് മൻ നടപടി സ്വീകരിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഒരു മുഖ്യമന്ത്രി സ്വന്തം കാബിനറ്റ് സഹപ്രവർത്തകനെതിരെ ഇത്തരത്തിൽ കർശന നടപടി സ്വീകരിക്കുന്നത്.
നേരത്തെ, ആം ആദ്‌മി പാർട്ടി കൺവീനറും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ 2015ൽ തന്റെ മന്ത്രിമാരിൽ ഒരാളെ അഴിമതി ആരോപണത്തിൽ പുറത്താക്കിയിരുന്നു. ടെൻഡറുകളിൽ ആരോഗ്യമന്ത്രി വിജയ് സിംഗ്ള ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടു എന്നാണ് ആരോപണം.