• 02 Jul 2022
  • 05: 34 PM
Latest News arrow

ജയസൂര്യയുടെ ‘ജോണ്‍ ലൂതറി’ന് യുഎ സര്‍ട്ടിഫിക്കറ്റ്

ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം ‘ജോണ്‍ ലൂതറി’ന്റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഈ മാസം 27ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ആത്‌മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‌മി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു സൈക്കോ ത്രില്ലര്‍ ആണെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം ശരിവെക്കുന്നതാണ് ‘ജോണ്‍ ലൂതറി’ന്റെ ട്രെയ്‌ലറും. ഒരു സ്‌റ്റേഷന്‍ പരിതിയില്‍ തുടരെയുണ്ടാകുന്ന മിസിംഗ് കേസുകളും അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമാണ് ചിത്രം പറയുന്നത്. സിനിമയിൽ അന്വേഷണ ഉദ്യോഗസ്‌ഥനായാണ് ജയസൂര്യ എത്തുന്നത്. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാണം  ക്രിസ്‌റ്റീന തോമസാണ്. റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഷാന്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധാനം.