സോഷ്യൽ മീഡിയ ഗെയിമുമായി 12th MAN; ചിത്രം മെയ് 20 മുതൽ ഒടിടിയിൽ

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ത്രില്ലർ ചിത്രം ‘12th MAN’ മെയ് 20 മുതൽ ഡിസ്‌നി ഹോട്ട്സ്‌റ്റാറിൽ പ്രദർശനത്തിനെത്തും. മലയാള ത്രില്ലർ ചിത്രങ്ങൾക്കിടയിൽ വലിയ തരംഗം സൃഷ്‌ടിച്ച ദൃശ്യത്തിനും ദൃശ്യം 2വിനും ശേഷം ഹാട്രിക് വിജയം ഉറപ്പിച്ചാണ് ‘12th MAN’ എത്തുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്. മോഹൻലാൽ-ജീത്തു ജോസഫ്-ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടും വേറിട്ടപേരും പ്രേക്ഷക പ്രതീക്ഷയിൽ വമ്പൻ പ്രതീതിയും വാനോളം ഹൈപ്പുമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനായി വമ്പൻ മാർക്കറ്റിംഗ് പരിപാടികളാണ് ഡിസ്‌നി ഹോട്ട്സ്‌റ്റാർ ഒരുക്കുന്നത്.
RECOMMENDED FOR YOU