• 02 Jul 2022
  • 05: 30 PM
Latest News arrow

കെജ്‍രിവാൾ കേരളത്തിൽ

കൊച്ചി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ കേരളത്തിലെത്തി.കൊച്ചി നെടുമ്പാശ്ശേരി വിമാന താവളത്തെത്തിയ കെജ്‌രിവാളിന് പ്രവർത്തകർ വമ്പൻ സ്വീകരണമാണ് നൽകിയത്. കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളത്തിൽ ആം ആദ്‌മി-ട്വന്റി-20 സഖ്യത്തിന്റെ നിലപാട് വ്യക്‌തമാക്കും. ഡെൽഹിക്ക് പുറമെ പഞ്ചാബും പിടിച്ച ശേഷമാണ് കേരളത്തിലേക്കുള്ള കെജ്‌രിവാളിന്റെ വരവ്.
തൃക്കാക്കരയിൽ ട്വന്റി-20 യുമായി യോജിച്ച് സംയുക്‌ത സ്‌ഥാനാർഥിയെ നിർത്താൻ ധാരണയായെന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിൻവലിക്കുകയായിരുന്നു. ഡെൽഹിക്ക് പിന്നാലെ പഞ്ചാബും പിടിച്ച് കേരളത്തിലെത്തുന്ന കെജ്‌രിവാളിന്റെ ബദൽ നീക്കത്തെ മുന്നണികൾ ആശങ്കയോടെയാണ് കാണുന്നത്.