ആർ എസ് എസ് ശാഖക്ക് ബദലാകാൻ 'തിരംഗ' ശാഖയുമായി ആം ആദ്മി പാർട്ടി

ഉത്തർപ്രദേശ് :ബി ജെ പിയുടെ വളർച്ചയിൽ നിർണായക പങ്കു വഹിക്കുന്ന ആർഎസ്എസ് ശാഖകൾക്ക് ബദലാകാൻ ‘തിരംഗ’ ശാഖകളുമായി ആം ആദ്മി പാർട്ടി. തുടക്കമെന്ന നിലയിൽ ബിജെപിക്കും ആർഎസ്എസിനും ശക്തമായ സ്വാധീനമുള്ള ഉത്തർ പ്രദേശിലാണ് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ‘തിരംഗ’ ശാഖകൾ സ്ഥാപിക്കുന്നത്. ആർഎസ്എസ് പ്രചരിപ്പിക്കുന്നത് കപട രാജ്യ സ്നേഹമാണെന്നും അതിന് ബദലായി മതേതരത്വവും സ്ഹേഹവും പ്രചരിപ്പിക്കാനാണ് ‘തിരംഗ’ ശാഖകൾ യാഥാർത്ഥ്യമാക്കുന്നതെന്നും ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിംഗ് പറയുന്നു.
10,000 ശാഖകളാണ് പരീക്ഷണാടിസ്ഥാനത്തിൽ യുപിയിൽ ആരംഭിക്കുന്നത്. കുട്ടികളിൽ ശരിയായ രാജ്യസ്നേഹം വളർത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് എഎപി അവകാശപ്പെടുന്നു. ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയത്തിനെതിരായാണ് തങ്ങളുടെ പോരാട്ടമെന്നാണ് ആം ആദ്മിയുടെ വാദം. മതേതരത്വം സംരക്ഷിക്കാൻ ‘തിരംഗ’ ശാഖകൾ ആവശ്യമാണെന്നും സഞ്ജയ് സിംഗ് വൃക്തമാക്കി.