മോട്ടറോള ഇ-സീരീസ്; മോട്ടറോളയുടെ പുതിയ ഇ-സീരീസ് സ്മാര്‍ട്ട്ഫോണ്‍ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു..

മോട്ടറോളയുടെ പുതിയ ഇ-സീരീസ് സ്മാര്‍ട്ട്ഫോണ്‍ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണായി മോട്ടോ ഇ32 4G പുറത്തിറക്കി. ഇതൊരു ബഡ്ജറ്റ് ഓഫറാണെങ്കിലും, ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേയും ബീഫി ബാറ്ററി പാക്കും ഉള്‍ക്കൊള്ളുന്നു. 6.5 ഇഞ്ച് ഐപിഎസ് എല്‍സിഡിയുമായാണ് മോട്ടറോള ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.
സ്ക്രീനിന് 90 ഹേര്‍ട്സ് റിഫ്രഷ് റേറ്റ് പിന്തുണയുള്ള എച്ച്ഡി+ റെസലൂഷന്‍ ഉണ്ട്. മുന്‍ ക്യാമറയ്ക്ക് മുകളിലെ മധ്യഭാഗത്ത് ഒരു പഞ്ച് കട്ട്ഔട്ട് ഉണ്ട്. ഇതൊരു ഐപിഎസ് എല്‍സിഡി ആയതിനാല്‍, ഫോണിന് ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്കാനര്‍ ഉണ്ടായിരിക്കില്ല. മോട്ടറോള ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്കാനര്‍ ആയിരിക്കും ഉണ്ടായിരിക്കുക.
RECOMMENDED FOR YOU