സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ കസ്റ്റഡിയിലെടുത്തെന്ന് സ്ഥിരീകരിച്ച് പൊലീസ്

കൊച്ചി: സംവിധായകന്‍ സനല്‍കുമാറിനെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് സ്ഥിരീകരിച്ചു . പാറശ്ശാലയില്‍ നിന്നാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്.വൈകുന്നേരത്തോടെ സംവിധായകനെ കൊച്ചിയിലെത്തിക്കും. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് ചെറുക്കുന്നതിന്റെ ലൈവ് വീഡിയോ സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. നടക്കുന്നത് കൊല്ലാനുള്ള ശ്രമമാണെന്നും പൊലീസുകാരാണെന്ന് പറഞ്ഞ് കുറച്ച് ഗുണ്ടകള്‍ വന്ന് പിടിച്ചുകൊണ്ടുപോകുകയാണെന്നുമൊക്കെയായിരുന്നു സംവിധായകന്‍ ലൈവില്‍ പറഞ്ഞത്.
സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന മഞ്ജു വാര്യരുടെ പരാതിയിലാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്. മഞ്ജു വാര്യരുടെ ജീവന് ആപത്തുണ്ടെന്നും നടി തടവറയിലാണെന്നുമൊക്കെ ആരോപിച്ച് സംവിധായകന്‍ മുന്‍പ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
RECOMMENDED FOR YOU