• 08 Jun 2023
  • 05: 40 PM
Latest News arrow

''അവസാന നിമിഷം അദ്ദേഹം ക്രിക്കറ്റ് കാണുകയായിരുന്നു''; വികാര നിര്‍ഭരനായി വോണിന്റെ മാനേജര്‍

ബാങ്കോക്ക്: മരണത്തിന് തൊട്ടുമുമ്പ് വരെ ഷെയ്ന്‍ വോണ്‍ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നുവെന്ന് വെളിപ്പെടുത്തി വോണിന്റെ മാനേജര്‍ ജെയിംസ് എര്‍സ്‌കിന്‍. കൂട്ടുകാരുമൊത്ത് രാത്രി ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുന്നതിന് മുമ്പാണ് വോണിന് ഹൃദയാഘാതമുണ്ടായതെന്നും എര്‍സ്‌കിന്‍ പറഞ്ഞു.

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം വോണ്‍ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ മരണത്തില്‍ നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് മാനേജര്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

''മരണത്തിന് മുമ്പ് അദ്ദേഹം മദ്യപിച്ചിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടു. അത് വസ്തുതാ വിരുദ്ധമാണ്. മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹം ക്രിക്കറ്റ് കാണുകയായിരുന്നു. വോണിനെ അന്വേഷിച്ച് റൂമിലെത്തിയപ്പോഴാണ് അദ്ദേഹം ബോധരഹിതനായി വീണ് കിടക്കുന്നത് കണ്ടത്. ആ സമയം ടിവിയില്‍ പാകിസ്ഥാന്‍-
ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരം നടക്കുകയായിരുന്നു. വോണ്‍ മത്സരം കാണുന്നതിനിടെയാണ് കുഴഞ്ഞുവീണത്. അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.'' എര്‍സ്‌കിന്‍ സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡിനോട് പറഞ്ഞു.