ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ഗോവയില്‍ ആദ്യവോട്ട് രേഖപ്പെടുത്തി

രാജ്ഭവന്‍(ഗോവ): ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഇന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി. ഗോവ രാജ്ഭവന്‍ ഉള്‍പ്പെടുന്ന താലി ഗാവ് മണ്ഡലത്തില്‍ ഗവ: സ്‌കൂളിലെ 15ാം നമ്പര്‍ ബൂത്തില്‍ കാലത്ത് ഏഴ് മണിക്ക് ഭാര്യ റീത്തയോടൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരു് നീക്കം ചെയ്ത ശേഷമാണ് ഗോവയിലെ വോട്ടര്‍ പട്ടികയില്‍ ഇരുവരുടെയും പേര് ചേര്‍ത്തത്.
വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ , വോട്ടവകാശം കാര്യക്ഷമമായി വിനിയോഗിക്കുന്നതില്‍ ഗോവന്‍ ജനത പുലര്‍ത്തി വരുന്ന ജാഗ്രതയെ ശ്രീധരന്‍ പിള്ള അഭിനന്ദിച്ചു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി കണക്കാക്കപ്പെടുന്നതു് പ്രായപൂര്‍ത്തി വോട്ടവകാശം വഴി പാര്‍ലമെന്ററി ജനാധിപത്യം നടപ്പാക്കിയത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഹരിത സൗഹാര്‍ദ്ദ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ രൂപപ്പെടുത്തുകയും അവ വിജയകരമായി നടപ്പാക്കുകയും ചെയ്ത ഇലക്ഷന്‍ കമ്മീഷനെയും ഗവര്‍ണ്ണര്‍ അനുമോദിച്ചു.