• 01 Oct 2023
• 08: 49 AM
Latest News arrow

എഞ്ചിനിയറിങ് പരീക്ഷ പേപ്പറില്‍ മിന്നല്‍ മുരളി; ആശ്ചര്യപ്പെട്ട് ബേസില്‍ ജോസഫ്

എഞ്ചിനിയറിങ്ങില്‍ നിന്ന് സിനിമ സംവിധാനത്തിലേക്കെത്തിയ ബേസില്‍ ജോസഫിന്റെ പുതിയ സിനിമ മിന്നല്‍ മുരളി എഞ്ചിനിയറിങ് പരീക്ഷ പേപ്പറില്‍. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ മെക്കാനിക്‌സ് ഓഫ് ഫ്‌ളൂയിഡ്‌സ് വിഭാഗത്തിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷാ പേപ്പറിലാണ് മിന്നല്‍ മുരളി ചോദ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. ചോദ്യപേപ്പര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് ബേസില്‍ ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

50 മാര്‍ക്കിന്റെ ചോദ്യപേപ്പറായിരുന്നു പരീക്ഷയ്ക്ക് നല്‍കിയത്. ചോദ്യപേപ്പറിന്റെ തുടക്കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ഈ ചോദ്യപേപ്പറില്‍ ചിത്രീകരിച്ചിരിക്കുന്ന കഥയും പേരുകളും കഥാപാത്രങ്ങളും സംഭവങ്ങളും എല്ലാം സാങ്കല്‍പ്പികമാണ്. യഥാര്‍ത്ഥ വ്യക്തികള്‍, സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായി ഇവയ്ക്ക് ഒരു സാമ്യവുമില്ല. അല്ലെങ്കില്‍ അങ്ങിനെ അനുമാനിക്കാന്‍ പാടില്ല. എല്ലാ ആശംസകളും! പരീക്ഷ ആസ്വദിക്കൂ, നിങ്ങള്‍ക്ക് പിന്നീട് എന്നെ വിമര്‍ശിക്കാം!'' എന്നായിരുന്നു മുന്നറിയിപ്പ്.

സിനിമയുടെ പശ്ചാത്തലം കടമെടുത്താണ് ചോദ്യങ്ങള്‍ ഉണ്ടായിരുന്നത്. 'മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ താമസിക്കുന്ന കുറുക്കന്‍മൂല ഗ്രാമത്തിലേക്ക് സ്വാഗതം' എന്നായിരുന്നു' ചോദ്യപേപ്പറിന്റെ തലക്കെട്ട് തന്നെ.

അമേരിക്ക സന്ദര്‍ശനത്തിനിടെ മിയാമി ബീച്ചില്‍ സര്‍ഫിംഗ് നടത്തുകയായിരുന്ന മിന്നല്‍ മുരളി അക്വാമാനെ കണ്ടുമുട്ടി.. അക്വാമാന്‍ മിന്നല്‍ മുരളിയോട് തന്റെ അണ്ടര്‍വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ വാഹനം പരിശോധിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അതിന്റെ പ്രൊപ്പല്ലര്‍ തുരുമ്പെടുക്കുകയും പ്രകടനം മോശമാവുകയും പലപ്പോഴും തകരുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. സഹായത്തിനായി മിന്നല്‍ മുരളി എസ് 3 എമ്മിലെ വിദ്യാര്‍ത്ഥികളെ ഫോണ്‍ ചെയ്തു. അതുകൊണ്ട് വാഹനം തകരാറിലാകാനുള്ള കാരണവും അതുമായി ബന്ധപ്പെട്ട ആശയവും വിശദീകരിക്കുക.

ഇതായിരുന്നു പരീക്ഷപേപ്പറിലെ 5 മാര്‍ക്കിന്റെ ഒരു ചോദ്യം. ഇത്തരത്തില്‍ ചോദ്യങ്ങള്‍ ഇട്ടത് കോളേജിലെ പ്രൊഫസറായ ഡോ. കുര്യന്‍ ജോണാണ്. അദ്ദേഹം ആദ്യമായല്ല ഇത്തരത്തില്‍ രസകരമായ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നത്. ഇതിന് മുമ്പ് മൂന്നോ നാലോ തവണ അദ്ദേഹം ഇത്തരത്തില്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കം അടക്കമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയും വിദ്യാര്‍ത്ഥികളെ കഥാപാത്രങ്ങളാക്കിയുമെല്ലാം അദ്ദേഹം ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

ചോദ്യപേപ്പര്‍ കണ്ട് സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെ വിളിച്ചുവെന്ന് ഡോ. കുര്യന്‍ ജോണ്‍ പറഞ്ഞു. ചോദ്യപേപ്പര്‍ രസകരമായിട്ടുണ്ടെന്ന് ബേസില്‍ അറിയിച്ചു. അതില്‍ സന്തോഷമുണ്ട്. ഇത് ആദ്യമായാണ് താന്‍ തയ്യാറാക്കിയ ചോദ്യപേപ്പര്‍ വ്യാപകമായി പങ്കിടുകയും അത് സംവിധായകന്റെ അടുത്ത് വരെ എത്തുകയും ചെയ്‌തെന്ന് ഡോ. കുര്യണ്‍ ജോണ്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളെ ബുദ്ധിപരമായി വെല്ലുവിളിക്കുക എന്നതാണ് ഇത്തരം ചോദ്യപേപ്പറുകളിലൂടെ ഉദ്ദേശിക്കുന്നത്. അവര്‍ക്ക് കാര്യങ്ങള്‍ സങ്കല്‍പ്പിക്കാന്‍ കഴിയണം. വെറുതെ മന:പ്പാഠമാക്കി തന്റെ ചോദ്യപേപ്പറിന് ഉത്തരമൊഴുതാന്‍ കഴിയില്ലെന്നും ഡോ. ജോണ്‍ കുര്യന്‍ പറഞ്ഞു. ക്ലാസുകള്‍ എടുക്കുമ്പോഴും അദ്ദേഹം ഇത്തരത്തില്‍ പല പല സന്ദര്‍ഭങ്ങള്‍ കൊണ്ടുവന്ന് വിശദീകരിച്ചു കൊടുക്കാറുണ്ട്.

ചോദ്യങ്ങള്‍ വായിച്ചപ്പോള്‍ എല്ലാവരും ചിരിച്ചുവെന്നും അമ്പരപ്പോടെ ചുറ്റും നോക്കുകയായിരുന്നെന്നും പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥികളിലൊരാളായ ദേവൂ എസ് പറഞ്ഞു. 'ചോദ്യം വായിച്ച് മനസ്സിലാക്കാന്‍ കുറച്ച് സമയമെടുത്തു. എന്നിരുന്നാലും, അത് രസകരമായിരുന്നു. ഒറ്റനോട്ടത്തില്‍ നീളമുള്ള ഭാഗങ്ങളുള്ള ഇംഗ്ലീഷ് ചോദ്യപേപ്പര്‍ പോലെ തോന്നിയതിനാല്‍ ഇത് യഥാര്‍ത്ഥ ചോദ്യപേപ്പറാണോ എന്ന് സംശയം തോന്നിയെന്നും ദേവു പറഞ്ഞു.