• 08 Jun 2023
  • 05: 56 PM
Latest News arrow

അതും വന്നൂ...! പുതിയ സ്‌പോര്‍ട്‌സ്...

പില്ലോ ഫൈറ്റിന് ലോക സംഘടന

അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞു.

ഇനി ലോകമേള..! 

സംഘാടകന്‍ സ്റ്റീവ് വില്യം എന്ന അമേരിക്കന്‍ സ്‌പോര്‍ട്‌സ് പ്രൊമോട്ടര്‍.

ആദ്യ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ് ഇന്നലെ ഫ്‌ലോറിഡയില്‍ നടന്നു. പുരുഷ/ വനിതാ വിഭാഗങ്ങളിലും ജൂനിയര്‍ വിഭാങ്ങളിലും ആയിരുന്നു മത്സരങ്ങള്‍. വന്‍ പ്രതിനിധ്യമാണ് പ്രഥമ മത്സരങ്ങള്‍ക്ക് ലഭിച്ചത്. FITE നെറ്റ് വര്‍ക്ക് വഴി അന്താരാഷ്ട്ര സംപ്രേക്ഷണവും ഉണ്ടായിരുന്നു. 

പില്ലോ ഫൈറ്റിനായി പുതിയ സ്‌പോര്‍ട്‌സ് നിയമങ്ങള്‍ തന്നെയുണ്ടാക്കിയിട്ടുണ്ട്. ഏതുതരം 'തലയിണകള്‍' ആകണമെന്നും അതിന്റെ വലുപ്പം എങ്ങനെ ആകണമെന്നും അറിയിപ്പും പ്രദര്‍ശനവും ഉണ്ടായിരുന്നു. ഇനി ലോകമോട്ടാകെ ഇതിനുള്ള സംഘടന രൂപീകരിക്കുകയും സര്‍വ്വ ദേശീയ മത്സരവും ആണ് സംഘടനയുടെ ലക്ഷ്യം. വൈകാതെ ഒളിമ്പിക്‌സിലും മത്സരം ഉള്‍പ്പെടുത്താന്‍ ശ്രമമുണ്ട്. 

എന്നാല്‍ കേരളത്തിലെ സംഘാടക പ്രമാണികള്‍ വേഗം തയാറായിക്കോ... അടുത്ത അന്താരാഷ്ട്ര മല്‍സരവും ഒരു അമേരിക്കന്‍ പര്യടനവും ഉറപ്പ്!