ആയിരം കിലോ തക്കാളിയില്‍ മുങ്ങി ജോയ് മാത്യു: ചിത്രങ്ങള്‍ വൈറല്‍

ജോയ് മാത്യു, കോട്ടയം നസീര്‍, വികെ പ്രകാശ് എന്നിവര്‍ തുല്യ കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ലാ-ടൊമാറ്റിന. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ കഴിഞ്ഞ ദിവസമാണ് ചിത്രീകരിച്ചത്. ആയിരം കിലോയോളം തക്കാളഇ ഉപയോഗിച്ച് സ്പെയിനിലെ തക്കാളി ഉത്സവം പുനരാവിഷ്കരിക്കുകയായിരുന്നു. ജോയ് മാത്യു തക്കാളിയില്‍ കിടക്കുന്ന ചിത്രങ്ങള്‍ വൈറലായി.
പ്രഭുവിന്റെ മക്കള്‍, ടോള്‍ ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാ-ടൊമാറ്റിന. നാല് പുരുഷ കഥാപാത്രങ്ങള്‍ക്കൊപ്പം ഒരു സ്ത്രീ കഥാപാത്രവും ചിത്രത്തില്‍ തുല്യപ്രാധാന്യത്തോടെയുണ്ട്. മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ ടി.അരുണ്‍കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
പുതിയ കാലത്ത് എല്ലാവരെയും ഏത് നിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തെയാണ് ലാ-ടൊമാറ്റിന ആവിഷ്കരിക്കുന്നതെന്ന് സംവിധായകന് സജീവന് അന്തിക്കാട് പറഞ്ഞു. ഒരേ സമയം തൊട്ടറിയാവുന്നതും ഒളിഞ്ഞിരിക്കുന്നതുമായ ഒന്നാണത്. ജോയ് മാത്യു, വികെ പ്രകാശ്, കോട്ടയം നസീര്‍ എന്നിവരെ ഇതുവരെയില്ലാത്ത ഒരു ലുക്കിലും പെര്ഫോമന്ഡസിലും അവതരിപ്പിക്കാനാണ് ശ്രമമെന്നും സജീവന് അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ