പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, വിജയ് ബാബു എന്നിവരുടെ സിനിമാനിര്‍മ്മാണ കമ്പനികളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന

കൊച്ചി: സിനിമാ നിര്‍മ്മാണക്കമ്പനികളില്‍ വീണ്ടും ആദായ നികുതി വകുപ്പിന്റെ പരിശോധന. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, വിജയ് ബാബു എന്നിവരുടെ സിനിമാ നിര്‍മ്മാണ കമ്പനികളുടെ ഓഫീസുകളില്‍ ആണ് ആദായനികുതി ടിഡിഎസ് വിഭാഗം പരിശോധന നടത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഫ്രൈഡേ ഫിലിം ഹൈസ്, വേ ഫെയറര്‍ ഫിലിംസ് എന്നിവയുടെ ഓഫീസിലാണ് പരിശോധന. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായിട്ടാണ് ഇന്നത്തെ പരിശോധനയെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരുടെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ആഴ്ച ആദായ നികുതി വകുപ്പ് സമാന പരിശോധന നടത്തിയിരുന്നു. ഇവരുടെ വരുമാനത്തിലും രേഖകളിലെ കണക്കുകളിലും വ്യത്യാസമുണ്ടെന്നാണ് അന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. രേഖകളുമായി നേരിട്ട് ഹാജരാകാന്‍ മൂവരോടും ആദായ നികുതി വകുപ്പ് ആവശ്യപ്പെടുകയും ചെയ്തു. താരങ്ങള്‍ക്ക് പ്രതിഫലം നല്കുമ്പോള് ടിഡിഎസ് പിടിക്കുമെങ്കിലും നിര്‍മ്മാതാക്കള്‍ അത് ആദായ നികുതിയായി അടയ്ക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. താരങ്ങളുടെ പ്രതിഫലക്കാര്യത്തിലും പരിശോധന തുടരും. താരങ്ങളുടെ പ്രതിഫലം പലരും വിതരണാവകാശക്കരാറായി കാണിക്കുന്നുണ്ട്. ഇതുവഴി ടിഡിഎസ് ലാഭിക്കുന്നതായും പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ