• 01 Oct 2023
  • 07: 26 AM
Latest News arrow

ഹോളിവുഡ് താരം കാള്‍ പെന്‍ വിവാഹിതനാകുന്നു; ജോഷ് വരന്‍

ഇന്ത്യന്‍ വംശജനായ ഹോളിവുഡ് താരം കാള്‍ പെന്‍ വിവാഹിതനാകുന്നു. ജോഷ് ആണ് വരന്‍. പതിനൊന്ന് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു.

തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന 'യു കാന്റ് ബി സീരിയസ്' എന്ന പുസ്തകത്തിന്റെ പ്രചാരണത്തിനിടെയാണ് കാള്‍ പെന്‍ തന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. പതിനൊന്ന് വര്‍ഷങ്ങളായി ജോഷുമായി പ്രണയത്തിലാണെന്നും വിവാഹിതരായി ജീവിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്തുകാരനായ സുരേഷ് മോദിയുടെയും അഷ്മിത ഭട്ടിന്റെയും മകനാണ് കാള്‍ പെന്‍. കാള്‍ പെന്നിന്റെ ജനനത്തിന് മുമ്പേ തന്നെ കുടുംബം അമേരിക്കയിലേക്ക് കുടിയേറിയിരുന്നു. അമേരിക്കയിലെ ന്യൂജേഴ്‌സിയിലായിരുന്നു കാള്‍ പെന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം.

1998 ല്‍ പുറത്തിറങ്ങിയ എക്‌സ്പ്രസ് എന്ന ചിത്രത്തിലൂടെയായിരുന്നു കാള്‍ പെന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇര്‍ഫാന്‍ ഖാന്‍, തബു എന്നിവര്‍ക്കൊപ്പം നെയിംസെയ്ക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധ നേടി. ഹരോള്‍ഡ് കുമാര്‍ എന്ന സിനിമാ സീരീസാണ് കാള്‍ പെന്നിനെ ജനപ്രിയനാക്കുന്നത്. സിനിമയ്ക്ക് പുറമേ ഒട്ടേറെ ടെലിവിഷന്‍ സീരീസുകളിലും കാള്‍ പെന്‍ വേഷമിട്ടു.