• 01 Oct 2023
  • 07: 14 AM
Latest News arrow

തിയേറ്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു; ബുധനാഴ്ച 'ബോണ്ട്' എത്തും

തിരുവനന്തപുരം: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നു. തിങ്കളാഴ്ച തിയേറ്ററുകള്‍ തുറക്കുമെങ്കിലും കാണികള്‍ക്ക് പ്രദര്‍ശനമുണ്ടാകില്ല.

ബുധനാഴ്ച മുതലേ സിനിമകള്‍ തിയേറ്ററുകളിലെത്തൂ. ജെയിംസ് ബോണ്ടിന്റെ 'നോ ടൈം ടുഡെ' ആണ് ആദ്യമെത്തുന്ന ചിത്രം. റിലീസാകുന്ന ആദ്യ മലയാള ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പാ'ണ്. നവംബര്‍ 12ന് റിലീസാകും.

ഉപകരണങ്ങളെല്ലാം പ്രവര്‍ത്തന സജ്ജമാണോയെന്ന് അറിയാന്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അഞ്ച് പ്രദര്‍ശനമുണ്ടാകും. കൊവിഡ് മാനദണ്ഡം പാലിച്ചാകും ആളുകള്‍ക്ക് പ്രവേശനം.