• 29 Nov 2021
  • 07: 54 PM
Latest News arrow

ഉത്ര കൊലക്കേസ്: പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ ഉത്രയും ഭര്‍ത്താവും പ്രതിയുമായ സൂരജിന് ഇരട്ട ജീവപര്യന്തം. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാ നിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307-ാം വകുപ്പ്), വിഷം നല്‍കി പരിക്കേല്‍പ്പിക്കല്‍ (328-ാം വകുപ്പ്), തെളിവ് നശിപ്പിക്കല്‍ (201-ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.

അടൂര്‍ പാറക്കോട് സ്വദേശിയായ സൂരജ് ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2020 മെയ് 7 നാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍ വീട്ടില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസാണിത്. കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ ആദ്യ സംഭവം.