ബൈസെക്ഷ്വലായി സൂപ്പര്‍മാന്‍; ലൈംഗിക ന്യൂനപക്ഷങ്ങളെയും ഉള്‍ക്കൊള്ളാന്‍ സന്ദേശം

ന്യൂയോര്‍ക്ക്: ലോകമെങ്ങും ആരാധകരുള്ള കോമിക് കഥാപാത്രം സൂപ്പര്‍മാനെ ഉഭയലിംഗാനുരാഗിയാക്കി അവതരിപ്പിച്ച് അമേരിക്കന്‍ പ്രസാദക കമ്പനി ഡിസി കോമിക്‌സ്. ലൈംഗിക ന്യൂനപക്ഷങ്ങളെയും ഉള്‍ക്കൊള്ളാനുള്ള സന്ദേശം നല്‍കിക്കൊണ്ടാണ് ഈ മാറ്റം.
'സണ്‍ ഓഫ് കാള്‍ എല്‍' എന്ന പേരാണ് പുതിയ പരമ്പരയ്ക്ക് നല്‍കിയിരിക്കുന്നത്. സൂപ്പര്‍മാനായ ക്ലാര്‍ക്ക് കെന്റിന്റെയും പത്രപ്രവര്‍ത്തകയായ ലോയിസ് ലെയിന്റെയും മകന്‍ ജോണ്‍ കെന്റാണ് പുതിയ സൂപ്പര്‍മാന്‍. ഇദ്ദേഹം പത്രപ്രവര്‍ത്തകനായ ജെയ് നാക്കമൂറയുമായി പ്രണയത്തിലാണ്. ഇവര്‍ തമ്മില്‍ ചുംബിക്കുന്നതിന്റെ ചിത്രങ്ങള്‍ ഡിസി കോമിക്‌സ് പുറത്തുവിട്ടു.
ജോണ്‍ കെന്റ് തന്റെ വ്യക്തിത്വം കണ്ടെത്തുന്നു എന്ന തലക്കെട്ടോടുകൂടി ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നവംബര്‍ ഒമ്പതിനാകും പരമ്പര പുറത്തിറങ്ങുക. കൂടുതല്‍ പേര്‍ക്ക് ശക്തനായ സൂപ്പര്‍ഹീറോയില്‍ തങ്ങളെ തന്നെ കാണാന്‍ സാധിക്കുന്ന തരത്തിലാണ് അവതരണമെന്ന് പരമ്പരയുടെ തിരക്കഥാകൃത്ത് ടോം ടെയ്‌ലര്‍ പറഞ്ഞു.