പന്‍ഡോറ രേഖകളില്‍ കുടുങ്ങി ഐപിഎല്ലും; രണ്ട് ടീമുകള്‍ക്ക് പണമെത്തിയത് വിദേശത്ത് നിന്ന്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര മാധ്യമക്കൂട്ടായ്മയായ ഇന്റര്‍നാഷ്ണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് (ഐസിഐജെ) പുറത്തുവിട്ട പാന്‍ഡോറ രേഖകളില്‍ ഐപിഎല്ലിലേക്ക് വിദേശത്ത് നിന്ന് ഫണ്ട് ഒഴുകിയതിന്റെ വിവരങ്ങളും.
ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ രണ്ട് ടീമുകള്‍ക്കാണ് പാന്‍ഡോറയുമായി ബന്ധമുള്ളത്. ഇവര്‍ക്ക് വിദേശത്ത് നിന്ന് പണം ലഭിച്ചതായി പാന്‍ഡോറ രേഖകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ നിന്നാണ് ഈ ടീമുകളിലേക്ക് പണമെത്തിയത്. ബ്രിട്ടീഷ് പൗരന്‍മാരായ ഇന്ത്യന്‍ വംശജരാണ് ടീം ഉടമകളെന്ന് പാന്‍ഡോറ രേഖകള്‍ സൂചിപ്പിക്കുന്നു. ടീം ഉടമകള്‍ക്കെല്ലാം ഐപിഎല്ലിന്റെ ബുദ്ധി കേന്ദ്രമായ ലളിത് മോദിയുമായി അടുത്ത ബന്ധമുണ്ട്.
വിദേശത്ത് രഹസ്യമായി കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം ഉള്ള ഇന്ത്യക്കാരുടെ പേരുകള്‍ ഈയിടെയാണ് ഐസിഐജെ പുറത്തുവിട്ടത്. ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറും ഭാര്യ അഞ്ജലിയും ഭാര്യാപിതാവ് ആനന്ദ് മേത്തയുമെല്ലാം പട്ടികയിലുണ്ട്.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിടി) ചെയര്‍മാനായിരിക്കും അന്വേഷണത്തിന് നേതൃത്വം നല്‍കുക.