• 23 Sep 2023
  • 02: 46 AM
Latest News arrow

ഷാരുഖ് ഖാന് പിന്തുണയുമായി ബോളിവുഡ്; താരത്തിന്റെ വസതിയ്ക്ക് മുമ്പില്‍ തടിച്ചുകൂടി ആരാധകര്‍

മുംബൈ: ബോളിവുഡ് നടന്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഷാരുഖ് ഖാന് പിന്തുണയുമായി ബോളിവുഡിലെ പ്രമുഖര്‍. വിവരമറിഞ്ഞ് നടന്‍ സല്‍മാന്‍ ഖാന്‍ അദ്ദേഹത്തിന്റെ വീടായ 'മന്നത്തി'ല്‍ ഞായറാഴ്ച തന്നെ എത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ അമീര്‍ഖാന്‍, സുനില്‍ ഷെട്ടി എന്നിവരും ആര്യന് അനുകൂലമായി പ്രതികരിച്ചു.

ഷാരുഖ് ഖാന്‍ 'പത്താന്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സ്‌പെയിനിലാണ്. കുട്ടികളുടെ കാര്യത്തില്‍ ഇത്ര പെട്ടെന്ന് ഒരു വിധിയെഴുതുന്നത് നല്ലതല്ലെന്നും താന്‍ ഷാരുഖ് ഖാനൊപ്പമുണ്ടെന്നും സിനിമാ നിര്‍മ്മാതാവ് ഹന്‍സല്‍ മെഹ്ത ട്വിറ്ററില്‍ കുറിച്ചു. ഈ ഘട്ടവും കടന്നുപോകുമെന്നും താന്‍ ഷാരുഖിനൊപ്പമുണ്ടെന്നുമാണ് പൂജാ ഭട്ട് കുറിച്ചത്.

നടി സുചിത്രാ കൃഷ്ണമൂര്‍ത്തിയും സാമൂഹിക മാധ്യമത്തിലൂടെ തന്റെ പിന്തുണ അറിയിച്ചു. അറസ്റ്റ് വിവരമറിഞ്ഞ് ഷാരുഖിന്റെ ആരാധകര്‍ ബാന്ദ്രയിലെ വസതിയ്ക്ക് മുമ്പില്‍ തടിച്ചുകൂടിയിരുന്നു.