''കാമുകനുണ്ടെന്ന് പറയരുത്, ഐസ് ടീ ചില്ല് ഗ്ലാസില്‍ കുടിയ്ക്കരുത്''; ബോളിവുഡിലെ അലിഖിത നിയമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ബിപാഷ ബസു

ബോളിവുഡ് സിനിമയില്‍ അഭിനേത്രികള്‍ പാലിക്കേണ്ട അലിഖിത നിയമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ബിപാഷ ബസു. ആദ്യകാലത്ത് ഇരുണ്ട നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബിപാഷ പറഞ്ഞു.
''ഇരുണ്ട നിറമുള്ള ഒരാളാണ് ഞാന്‍. നിറത്തെ സംബന്ധിക്കുന്ന ധാരാളം നിര്‍ദേശങ്ങളും ഉപദേശങ്ങളും ഞാന്‍ കേട്ടിരുന്നു. എനിക്ക് സൂര്യപ്രകാശം കൊള്ളുന്നത് ഇഷ്ടമായിരുന്നു. എന്നാല്‍ സൂര്യപ്രകാശമുള്ളപ്പോള്‍ കുട കൊണ്ടുനടക്കണമെന്ന് പറയും. ഇരുണ്ട നിറമാണ്. സൂര്യപ്രകാശമേറ്റാല്‍ കറുക്കുകയോ കരിവാളിക്കുകയോ ചെയ്യുമെന്നാണ് ഉപദേശം.
ആദ്യ സിനിമയുടെ ചിത്രീകരണം യൂറോപ്പിലായിരുന്നു. സെറ്റില്‍ വെച്ച് ചില്ല് ഗ്ലാസില്‍ ഐസ് ടീ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഹെയര്‍ സ്റ്റൈലിസ്റ്റ് അരികിലേക്ക് വന്നു. ചില്ല് ഗ്ലാസില്‍ കുടിക്കുമ്പോള്‍ അത് വിസ്കിയാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുമെന്നും കപ്പ് ഉപയോഗിക്കണമെന്നും ഉപദേശിച്ചു.
ബാക്ക്ലെസ് വസ്ത്രം ധരിച്ച് പൊതുചടങ്ങിലെത്തിയത് ചിലരെ ചൊടിപ്പിച്ചു. നടിമാര്‍ ഇത്തരം വേഷങ്ങള്‍ സിനിമയില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ ശരീരഭാഗങ്ങള്‍ വെളിവാക്കുന്ന വസ്ത്രം ധരിക്കരുതെന്നുമായിരുന്നു അടുത്ത നിര്‍ദേശം. ഇതിനേക്കാള്‍ വലിയ ഇരട്ടത്താപ്പുണ്ടോ?'' ബിപാഷ ചോദിക്കുന്നു.
കാമുകനെക്കുറിച്ച് സംസാരിക്കരുതെന്നാണ് അടുത്ത നിര്‍ദേശം. ഒരിക്കല്‍ തന്റെ കാമുകന് സിനിമാ സെറ്റില്‍ സന്ദര്‍ശനം നടത്തുമെന്ന് പറഞ്ഞപ്പോള്‍ മുറുമുറുപ്പുകള്‍ കേട്ടു. നടിമാര്‍ കാമുകന്മാര് ഉണ്ടെന്ന് പറഞ്ഞാല്‍ സിനിമയെ ബാധിക്കുമത്രെ. എനിക്ക് കാമുകന് ഉണ്ടെന്ന് പറയുന്നതില്‍ നാ്ണക്കേടൊന്നും തോന്നുന്നില്ല. ഇത് ഒളിച്ചു വെയ്ക്കേണ്ട കാര്യമാണോയെന്നും ബിപാഷ ബസു ചോദിച്ചു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ