നരച്ച മുടി മറയ്ക്കാത്തതെന്തെന്ന് ഡാഡ് ചോദിച്ചു; തനിക്ക് പണ്ടത്തെ പോലെ മനോവിഭ്രാന്തി ഇല്ലെന്ന് സമീറ റെഡ്ഡി

ആളുകള്‍ ആവശ്യപ്പെടുന്ന സൗന്ദര്യ സങ്കല്പ്പത്തിലേക്ക് ഇനി മാറാന്‍ തയ്യാറല്ലെന്ന് ഓരോ ദിവസവും വ്യക്തമാക്കുകയാണ് നടി സമീറ റെഡ്ഡി. പ്രസവത്തോടെ ശരീരത്തില്‍ വന്ന മാറ്റങ്ങളെ ആഘോഷിക്കുന്ന അവര്‍ ഇപ്പോള്‍ നരച്ച മുടിയോട് കൂടിയുള്ള തന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ആ ഫോട്ടോയ്ക്കൊപ്പം അവര്‍ കൊടുത്ത കുറിപ്പ് ചിന്തോദീപകമാണ്. അതിങ്ങനെ...
''എന്തുകൊണ്ടാണ് ഞാന്‍ എന്റെ വെളുത്ത മുടികള്‍ മറയ്ക്കാത്തതെന്ന് ഡാഡ് ചോദിച്ചു. ആളുകള്‍ എന്നെ വിധിക്കുന്നതില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ''അവര്‍ അങ്ങിനെ ചെയ്താല്‍ എന്താ? അതിനര്‍ത്ഥം എനിക്ക് പ്രായമായി, ഞാന്‍ സുന്ദരിയല്ല, ഞാന്‍ എന്നെ പരിപാലിക്കുന്നില്ല, ഞാന്‍ ഒട്ടും ആകര്‍ഷണീയമല്ല എന്നാണോ? എനിക്ക് പണ്ടത്തെപ്പോലെ ഇക്കാര്യത്തില്‍ മനോവിഭ്രാന്തിയില്ല. ആ സ്വാതന്ത്ര്യം വിമോചനം നല്‍കുന്നതാണ്. ഓരോ 2 ആഴ്ചയിലും ഞാന്‍ നിറം നല്കാറുണ്ടായിരുന്നു. അതിനാല്‍ ആര്‍ക്കും ആ വെളുത്ത മുടിയിഴകളെ കണ്ടു പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് ഞാന്‍ എനിക്ക് തോന്നുമ്പോള്‍ മാത്രമേ മുടിയ്ക്ക് നിറം നല്‍കുന്നുള്ളൂ.
ആളുകളുടെ സൗന്ദര്യത്തെക്കുറിച്ചുള്ള ഇത്തരം വേവലാതികളെ നീയായിട്ട് എന്തിന് മാറ്റുന്നുവെന്ന് ഡാഡ് ചോദിച്ചു. എന്തുകൊണ്ട് എനിക്ക് മാറ്റിക്കൂടാ എന്നായിരുന്നു എന്റെ മറുചോദ്യം. ഞാന്‍ തനിച്ചല്ലെന്ന് എനിക്കറിയാം. പഴയ ചിന്താ പ്രക്രിയകള്‍ തകരുമ്പോള്‍ മാത്രമാണ് മാറ്റവും സ്വീകാര്യതയും ആരംഭിക്കുന്നത്. നമ്മള് എന്തായിരിക്കുന്നുവോ അതായിരിക്കാന്‍ പരസ്പരം അനുവദിക്കുമ്പോള്‍. ആത്മവിശ്വാസത്തിന് സ്വാഭാവികമായ വഴികളുണ്ട്. ഒരു മുഖംമൂടിയുടെ ബലത്തില്‍ പുറത്തുവരുന്നതല്ല ആത്മവിശ്വാസം. എന്റെ ഡാഡിന് മനസ്സിലായി. ഒരു പിതാവെന്ന നിലയ്ക്ക് അദ്ദേഹത്തിനുള്ള വേവലാതി എനിക്കും മനസ്സിലായി. ഓരോ ദിവസവും നാം പഠിക്കുന്നു, നമ്മള് മുന്നോട്ടു പോകുന്നു, ചെറിയ മാറ്റങ്ങളില്‍ നാം സമാധാനം കണ്ടെത്തുന്നു. ഇത്തരത്തില്‍ നമ്മള് വെയ്ക്കുന്ന ചെറിയ അടികളാണ് വലിയ സ്ഥലങ്ങളിലേക്ക് നമ്മെ എത്തിക്കുന്നത്.''
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ