• 21 Sep 2021
  • 04: 43 PM
Latest News arrow

നീറ്റ് പരീക്ഷയ്‌ക്കെതിരെ തമിഴ്‌നാട്; നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് സര്‍ക്കാര്‍

നീറ്റ് പരീക്ഷയ്‌ക്കെതിരായ ബില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മെഡിക്കല്‍ പ്രവേശനത്തിന് പ്ലസ്ടു പരീക്ഷയുടെ മാര്‍ക്ക് മാനദണ്ഡമാക്കണമെന്നാണ് നിലപാട്. പ്രതിപക്ഷവും ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ട് ബില്‍ പാസാകുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. 

ഇന്നലെ സേലത്ത് ഒരു വിദ്യാര്‍ത്ഥി നീറ്റ് പരീക്ഷയെ പേടിച്ച് ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്ന് നീറ്റ് പരീക്ഷയ്‌ക്കെതിരെ തമിഴ്‌നാട് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുന്നത്. ഏതായാലും നീറ്റ് പരീക്ഷ തുടങ്ങിക്കഴിഞ്ഞു. 

ഡിഎംകെ സര്‍ക്കാര്‍ നേരത്തെ തന്നെ അധികാരമേല്‍ക്കുന്നതിന് മുമ്പേ തന്നെയുള്ള വാഗ്ദാനമായിരുന്നു നീറ്റ് പരീക്ഷ റദ്ദാക്കുമെന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയില്ല. കാരണം അത് കേന്ദ്ര സര്‍ക്കാര്‍ എടുക്കേണ്ട തീരുമാനമാണ്.