• 21 Sep 2021
  • 04: 15 PM
Latest News arrow

നിപ്പ: 15 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ്പ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ നിപ്പ നെഗറ്റീവായവരുടെ എണ്ണം 61 ആയി. സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധിക്കും. 

നെഗറ്റീവായവരെ മൂന്ന് ദിവസം കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ നിരീക്ഷണം നടത്തും. നിലവില്‍ 64 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ളത്.  നിപ്പ വന്ന് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 265 പേരാണുള്ളത്.