• 21 Sep 2021
  • 05: 29 PM
Latest News arrow

സംസ്ഥാനത്ത് ഇന്ന് 30,196; ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 17.63; മരണം 22,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസര്‍ഗോഡ് 510 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 22,001 ആയി.