• 21 Sep 2021
  • 05: 03 PM
Latest News arrow

നിപ പകര്‍ന്നത് റംമ്പൂട്ടാനില്‍ നിന്ന് തന്നെയാകാം; തൊട്ടടുത്ത് വവ്വാലുകളുടെ വന്‍ ആവാസവ്യവസ്ഥയുണ്ടെന്നും ആരോഗ്യമന്ത്രി

കോഴിക്കോട്: ചാത്തമംഗലത്ത് നിപ രോഗം ബാധിച്ച് 12 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ രോഗാണു ശരീരത്തില്‍ പ്രവേശിച്ചത് കുട്ടി കഴിച്ച റംമ്പൂട്ടാനിലൂടെ തന്നെയാകുമെന്ന നിഗമനത്തില്‍ ആരോഗ്യ വകുപ്പ്. ബന്ധുവീട്ടില്‍ നിന്നാണ് കുട്ടി റംമ്പൂട്ടാന്‍ കഴിച്ചത്. ഇതിന് തൊട്ടടുത്തായി വവ്വാലുകളുടെ വലിയ ആവാസവ്യവസ്ഥ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ ഫലം നെഗറ്റീവ് ആയതോടെയാണ് റംമ്പൂട്ടാന്‍ തന്നെയാകും രോഗ കാരണമെന്ന നിഗമനത്തിലേക്ക് എത്തിയത്. 

രോഗം വന്നയിടങ്ങളില്‍ ഒരു വീട്ടില്‍ 30 പേര്‍ എന്ന നിലയ്ക്കുള്ള വീട് അടിസ്ഥാനമാക്കിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. നിപ ആദ്യം വന്ന അവസ്ഥയില്‍ നിന്നും നമ്മള്‍ ഏറെ മാറിയതും ക്വാറന്‍ീന്‍, സാമൂഹിക അകലം, മാസ്‌ക് പോലുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ അവബോധം നേടിയതും പ്രതിരോധ പ്രവര്‍ത്തനങ്ങളെ എളുപ്പമാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

അടിയന്തര പ്രാധാന്യത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ലാബ് സജ്ജമാക്കിയതും രോഗ നിര്‍ണയം എളുപ്പമാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കഴിയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എട്ട് പേരുടെ ഫലം നെഗറ്റീവായത് താല്‍ക്കാലിക ആശ്വാസം തരുന്നുണ്ട്. എങ്കിലും രോഗ ഉറവിടം പൂര്‍ണമായും കണ്ടെത്തുന്നത് വരെ അതി ജാഗ്രതയുണ്ടാവണമെന്ന് മന്ത്രി അറിയിച്ചു.