• 21 Sep 2021
  • 04: 33 PM
Latest News arrow

പാര്‍ട്ടിയില്‍ നടക്കുന്നത് കാതലായ മാറ്റം; ഉമ്മന്‍ ചാണ്ടിയെ തള്ളി ടി.സിദ്ദിഖ്

കെപിസിസി പുന:സംഘടന സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായി വിശദ ചര്‍ച്ച നടന്നെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ്. ഉത്തരവാദിത്തം ആഭരണമായി കൊണ്ടുനടക്കാന്‍ അനുവദിക്കില്ല. നടക്കുന്നത് കാതലായ മാറ്റമാണെന്നും പാര്‍ട്ടിയാണ് പ്രധാനമെന്ന് കരുതി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെന്ന സൂചന നല്‍കി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിരുന്നു. അങ്ങോട്ടുപായി ചര്‍ച്ചയ്ക്കില്ല. ചര്‍ച്ചയ്ക്ക് ആരെങ്കിലും മുന്‍ കൈയെടുത്താല്‍ സഹകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.