• 21 Sep 2021
  • 03: 49 PM
Latest News arrow

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; സിലിണ്ടറിന് 25.50 രൂപ അധികം നല്‍കണം

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില ഈ മാസവും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. പുതി നിരക്ക് അനുസരിച്ച് സിലിണ്ടറിന് 892 രൂപയാകും. 15 ദിവസത്തിനുള്ളില്‍ 50 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത്.

തുടര്‍ച്ചയായി ഇത് മൂന്നാം മാസമാണ് പാചകവാതക വില വര്‍ധിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും വില വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം നാല് രൂപ കുറച്ച വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 73.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പുതിയ സിലിണ്ടറിന് 1692.50 രൂപ നല്‍കണം.