പൊരുതിത്തോറ്റു: വെങ്കലമില്ലെങ്കിലും ഇന്ത്യന്‍ വനിത ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍

ടോക്യോ: വെങ്കല മെഡലിനായുള്ള നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബ്രിട്ടനാണ് ഇന്ത്യയെ കീഴടക്കിയത്.
ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്‌സണ്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയ മൂന്നാം ഗോള്‍ നേടി.
ഇന്ത്യന്‍ പുരുഷ ടീമിന് പിന്നാലെ വെങ്കല മെഡല്‍ സ്വപ്‌നം കണ്ടിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ അവിശ്വസനീയമായി മത്സരത്തിലേക്ക് തിരിച്ചുവന്ന് ലീഡെടുത്തെങ്കിലും അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു.
RECOMMENDED FOR YOU
Editors Choice